കഴുത്തിൽ ആണികയറിയ 19കാരന് രക്ഷകരായി താലൂക്ക് ആശുപത്രി ടീം

ബത്തേരി: കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ആണി കഴുത്തിൽ തുളഞ്ഞു കയറി. ഉടനെ യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.ആനന്ദിൻ്റെ നേതൃത്വത്തിൽ പ്രഥമ പരിചരണം നൽകി. പിന്നീട് അടിയന്തരമായി ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കി ശസ്ത്രക്രിയ നടത്തി ആണി നീക്കം ചെയ്യുകയായിരുന്നു. മരണം വരെ സംഭവിക്കാവുന്ന തരത്തിലായിരുന്നു ആണി കഴുത്തിൽ കയറിയിരുന്നത്. ഓർത്തോ പീഡിക് സർജൻ ഡോ. സന്തോഷ്, സർജൻ ഡോ. നിമ്മി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *