പൊഴുതന: പൊഴുതന സേട്ടുകുന്നിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. പ്രദേശവാസിയായ മേലെതൊടി അസൈനാർ ഓടിക്കുന്ന ലോറിയുടെ മുൻഭാഗത്തെ ചില്ലാണ് ഇന്നലെ രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മീനങ്ങാടിയിലെ ഭാര്യവീട്ടിൽ ആയിരുന്ന അസൈനാറിനെ ഇന്ന് രാവിലെ രാവിലെയാണ് നാട്ടുകാർ വിവരം അറിയിച്ചത്. തുടർന്ന് വൈത്തിരി പോലീസിൽ പരാതി നൽകി. ഇരുപത്തയ്യായിരം രൂപ നാശനഷ്ടം ഉണ്ടായതായി അസൈനാർ പറഞ്ഞു. രണ്ടുമാസം മുൻപേ ആണ് പുതിയ ലോറി നിരത്തിലിറക്കിയത്. പ്രദേശത്ത് മുൻപും സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മുൻപും പ്രദേശത്ത് ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾക്ക് നേരെ ഇതുപോലെ അതിക്രമം നടത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും നാട്ടുകാർ പറഞ്ഞു.
റിപ്പോർട്ടർ: ഷഹർബാൻ പി റ്റി