50 ലക്ഷം രൂപ അഖില്‍ മാരാര്‍ക്ക്, ബിഗ് ബോസ് കപ്പുയര്‍ത്തി താരം


മോഹൻലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ 5 നൂറു ദിവസങ്ങള്‍ പിന്നിട്ടു ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഷോയില്‍ വമ്ബിച്ച ഭൂരിപക്ഷത്തിന്റെ വോട്ടോടെ അഖില്‍ മാരാര്‍ കപ്പുയര്‍ത്തി.
യുട്യൂബ് പോളിങില്‍ മാത്രമല്ല ഹോട്ട്സ്റ്റാര്‍ ഫൈനല്‍ പോളിലും മികച്ച പിന്തുണ സ്വന്തമാക്കാൻ അഖില്‍ മാരാര്‍ക്ക് സാധിച്ചു. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് വിജയിയായ അഖിലിന് സമ്മാനമായി ലഭിച്ചത്.

രണ്ടാം സ്ഥാനം നേടിയത് സീരിയല്‍ താരം റെനീഷ റഹ്മാനാണ്. എല്ലാവരുടെയും പ്രവചനവും റെനീഷ രണ്ടാം സ്ഥാനത്തെത്തുമെന്ന് തന്നെയായിരുന്നു. ടോപ്പ് ടു ആരാകണമെന്ന ചോദ്യത്തിന് ഏറെയും പേര്‍ നല്‍‌കിയ മറുപടിയും അഖില്‍ മാരാര്‍, റെനീഷ എന്നത് തന്നെയായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍‌ നേരത്തെ തന്നെ പ്രവചിക്കാൻ പ്രേക്ഷകര്‍ക്ക് സാധിച്ചിരുന്നു. പക്ഷെ മൂന്നാം സ്ഥാനത്ത് ജുനൈസ് വി.പി എത്തിയപ്പോള്‍ ശോഭ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അ‍ഞ്ചാം സ്ഥാനമാണ് സീരിയല്‍ താരം ഷിജുവിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *