കല്‍പ്പറ്റ: കടുവകളെ പിടിക്കുന്നതിന് കൂടുകള്‍ സ്ഥാപിച്ച ചുണ്ടേല്‍ എസ്റ്റേറ്റിലെ ആനപ്പാറ ഡിവിഷനില്‍ സംസ്ഥാന മുഖ്യ വന്യജീവി പാലകന്‍ പ്രമോദ് ജി. കൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കടുവകളെ പിടിക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിലയിരുത്തി. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് ആനപ്പാറ. അമ്മക്കടുവയും മൂന്ന് കുട്ടികളും പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും തോട്ടം തൊഴിലാളികളെയടക്കം ഭീതിയിലാക്കുകയും ചെയ്ത സഹചര്യത്തിലാണ് വനസേന കൂടുകള്‍ സ്ഥാപിച്ചത്.