കൽപ്പറ്റ: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജിൽ പണം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും വയനാട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ 6 മുതൽ ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.