വൈത്തിരി: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്സ് അസോസിയേഷന് (എം.എൽ.ഒ.എ) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ ഉപഹാരം കൈമാറി. പി. കെ രജീഷ് കുമാർ, പ്രതാപ് വാസു സി, ഷിറാസ് എസ് തുടങ്ങിയവർ സംബന്ധിച്ചു.