ഭരണഘടനാ ദിനാചരണം

കൽപ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെയും കൽപ്പറ്റ എൻ എം എസ് എം ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ, പദയാത്ര, ഭരണഘടനാ ആമുഖ വായന തുടങ്ങിയ പരിപാടികൾ നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. സുബിൻ പി ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ എം മുരളീധരൻ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കൃഷ്ണൻ എം മൂത്തിമല മുഖ്യപ്രഭാഷണം നടത്തി. സീനിയർ സൂപ്രണ്ട് സി എം സിജു, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എസ് വിനീഷ, പി എ അരുന്ധതി, വോളന്റിയർ സെക്രട്ടറിമാരായ ആൽബിൻ ദിലീപ്, ബി എസ് കൃഷ്ണവേണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *