കൽപ്പറ്റ: ചരിത്രത്തിൻ്റെ അപ നിർമിതി ഭരണഘടനയ്ക്കു തന്നെ ഭീഷണിയാണെന്നു ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ കൊലപാതകികളെ പോലും മഹത്വവൽക്കരിച്ചുകൊണ്ടുള്ള ചരിത്രത്തിന്റെ വക്രീകരണവും സിലബസ് പരിഷ്കാരവും വരും തലമുറയ്ക്കു നൽകുന്നത് തെറ്റായ സന്ദേശവും വികലമായ ജനാധിപത്യ സങ്കൽപ്പങ്ങളുമാണ്.
ഗാന്ധിദർശൻ വേദി പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ മാത്രമാണ് സമൂഹത്തിൽ ഗാന്ധിയൻ ആശയങ്ങളെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ഇ വി അബ്രഹാം അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ ചെയർമാൻ ഡോ. പ്രദീപ് കറ്റോട് മുഖ്യ പ്രഭാഷണം നടത്തി. വിലാസിനി കെ ജി , ശോഭന കുമാരി പി, പി. വി ആന്റണി, സിബിച്ചൻ കരിക്കേടം, ബെന്നി വട്ടപ്പറമ്പിൽ, വി ഡി രാജു, ചിന്നമ്മ ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു.