ദുഃഖ്‌റാന തിരുനാൾ ആചരിച്ചു

പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ദുഃഖ്റാന തിരുനാൾ ആഘോഷിച്ചു. ഫാദർ ജെയിംസ് പുത്തൻപറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി ലദീഞ്ഞ്, തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷപൂർവ്വമായ പ്രദക്ഷിണം, പാച്ചോർ നേർച്ച എന്നിവ നടത്തി. തോമസ് നാമധാരികളായവരെ ആദരിച്ചു. ട്രസ്റ്റിമാരായ തോമസ് ഒറ്റക്കുന്നേൽ, തോമസ് മറ്റത്തിൽ, അഗസ്റ്റിൻ വിരിപ്പാമറ്റം, വിൽസൺ ചിറമേൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *