പനമരം: കൈതക്കലിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. പ്രദേശത്ത് വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്. കൈതക്കല്‍ കാപ്പി ഡിപ്പോയ്ക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനകളെത്തിയത്.
പനമരം പോലീസും, വനപാലകരും ആനകളെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ഒരാഴ്ചയോളമായി പരക്കുനി, കൈതക്കല്‍ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഒറ്റയായും , കുട്ടമായുമാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്. നെയ്ക്കുപ്പ, ചെഞ്ചടി തുടങ്ങിയ വനമേഖലയില്‍ നിന്നാണ് ആനകള്‍ ഇറങ്ങുന്നത്. വൈകീട്ടോടെ ആനകളെ കാട്ടിലേക്ക് തുരത്തും.