എം ഐ ഷാനവാസ് അനുസ്മരണം നടത്തി.

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം ഐ ഷാനവാസ് അനുസ്മരണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം പി എന്ന നിലയിലും, പൊതുപ്രവര്‍ത്തകനെന്ന നിലയിലും സമൂഹത്തിന് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. കെ പി സി സി മെമ്പര്‍ പി പി ആലി, വി എ മജീദ്, എം എ ജോസഫ്, ബിനു തോമസ്, പി വിനോദ് കുമാര്‍, ബി സുരേഷ് ബാബു, പുഷ്പലത പങ്കജാക്ഷന്‍, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കൊന്നാടന്‍, എം പി വിനോദ്, ആന്റണി തന്നിക്കോടന്‍,ശബനാസ് തെന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *