കല്‍പ്പറ്റ: നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ നാലിന് എസ് പി ഓഫീസ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി എസ് പി ഓഫീസിലേക്ക് നീങ്ങും. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.