സംരംഭകത്വ വികസന പരിശീലനം നടത്തും

കൽപ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കായി 15 ദിവസം നീണ്ടു നില്‍ക്കുന്ന സംരഭകത്വ വികസന പരിശീലനം നടത്തും. വൈത്തിരി, ബത്തേരി താലൂക്ക് പരിധിയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം മുട്ടിലില്‍ പ്രവര്‍ത്തിക്കുന്ന മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൗണ്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 15 നകം ലഭിക്കണം. ഫോണ്‍: 9188127190, 9188127191.

Leave a Reply

Your email address will not be published. Required fields are marked *