ഓസ്കാർ അവാർഡ് നിർണയ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി സി സനത്തിനെ ആദരിച്ചു

എള്ളുമന്ദം: ലോക സിനിമ രംഗത്തെ ഉന്നത പുരസ്കാരമായ ഓസ്കാർ അവാർഡ് നിർണയ അക്കാദമിയിലേക്ക് അംഗത്വം നേടിയ പ്രമുഖ സിനിമ ആനിമേഷൻ വിദഗ്ദനും ദേശീയ സിനിമ അവാർഡ് ജേതാവും എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂൾ പൂർവ വിദ്യാർഥിയുമായ പി.സി. സനത്തിനെ സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തദവസരത്തിൽ നിർവഹിച്ചു. സ്കൂൾ മാനേജർ സി.കെ അനന്തറാം വിവിധ മേഖലയിൽ കഴിവു തെളിയിച്ച കുട്ടികൾക്കായി ഏർപ്പെടുത്തിയ എന്റോവ്മെന്റുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ ശാന്തി, ജൈവ വൈവിധ്യ സംരക്ഷക കർഷകനായ പി.ജെ. മാനുവൽ ,അധ്യാപകരായ പി.ജെ.ആ നീസ്, എം.എ. ദീപ പ്രസംഗിച്ചു. പി.സി. സനത്ത് തന്റെ വിദ്യാലയ അനുഭവങ്ങൾ ചടങ്ങിൽ പങ്കു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *