മരം കയറ്റ തൊഴിലാളികൾ പ്രകടനം നടത്തി

പുൽപ്പള്ളി: സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മരം കയറ്റ തൊഴിലാളികൾ പുല്പള്ളിയിൽ യോഗവും പ്രകടനവും നടത്തി. ആറു മാസംമുൻപ് ധാരണ ആയ കൂലി വർദ്ധനവ് നടപ്പിൽ വരുത്താൻ തയ്യാറാവാത്ത മര വ്യാപാരികൾക്കെതിരെ ആയിരുന്നു പ്രതിഷേധം. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നാളെ ഇരു കൂട്ടരെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. പ്രകടനത്തിന് ബൈജു നമ്പിക്കൊല്ലി, മണി പാമ്പനാൽ, വി ടി തോമസ്, മുരളി, കെ ജെ തോമസ്, അബ്ദു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *