പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; ഇ.ഡിയുടെ സമൻസ്

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് വിജിലൻസ് കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ ED യുടെ സമൻസ്. ഈ മാസം 11 നും അടുത്തമാസം 12നും കോഴിക്കോട് ED ഓഫീസിൽ ഹാജരാകാനാണ് സമൻസ് നൽകിയിട്ടുള്ളത്. വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണസമിതി അംഗങ്ങളോടാണ് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻ ബാങ്ക് പ്രസിഡണ്ട് കെ കെ അബ്രഹാം ബാങ്ക് വൈസ് പ്രസിഡണ്ട് ടോമി തേക്കുമല ബാങ്ക് ഭരണ സമിതിഅംഗങ്ങളായ മണി പാമ്പനാൽ, ബിന്ദു ചന്ദ്രൻ, സുജാത ദിലീപ് സി വി, വി.എം. പൗലോസ്, ബാങ്ക് സെക്രട്ടറി രമാദേവി, ലോൺ സെക്ഷൻ ക്ലാർക്ക് പി.യു തോമസ്, തട്ടിപ്പിന്റെ ഇടനിലക്കാരൻ എന്ന് കരുതുന്ന സജീവൻ കൊല്ലപള്ളി എന്നിവരാണ് വിജിലൻസ് റജിസ്ട്രർ ചെയ്ത കേസിലെ പത്ത് പേർ. മുൻപ് ED എറണാകുളം ഓഫീസിലെ ഉദ്യോഗസ്ഥർ ബാങ്കിലും മുൻ ബാങ്ക് പ്രസിഡണ്ടന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *