കർഷക സഭ ചേർന്നു


പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്തഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭകളും – പുൽപള്ളി പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ്. ദിലീപ്കുമാർ നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിതൈ പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈ വിതരണവും നടത്തി വീട്ടിമൂല പാടശേഖരസമിതി സെക്രട്ടറി ബേബി കൈനിക്കുടി അധ്യക്ഷത വഹിച്ചു. തുടർന്ന് ‘വീട്ടുവളപ്പിലെ പച്ചക്കറി കൃഷി’ എന്ന വിഷയത്തിൽ സുബ്രഹ്മണ്യൻ (അസിസ്റ്റന്റ് അഗ്രിക്കൾച്ചറൽ ഓഫീസർ Retd.) ക്ലാസ്സ്‌ നയിച്ചു കൃഷി ഓഫീസർ അനുമോൾ. കെ. രതീഷ്,വർഗീസ് ചെറുതോട്ടിൽ, വിൽസൺ നെടും കൊമ്പിൽ, കെ.പി രാധകൃഷ്ണൻ, മാത്യു ഉണ്ടശാംപറമ്പിൽ, സണ്ണി, ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *