വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 31 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ പിടിയില്‍

തരുവണ: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ തരുവണയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ വെള്ളമുണ്ട എസ്.ഐ ടി.രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തരുവണ വലിയ പറമ്പത്ത്  അബ്ദുല്‍ സലാം (33),  കാണിയാമ്പറ്റ കുടുക്കന്‍ വീട്ടില്‍ കെ.എം ഷാനിര്‍(30) എന്നിവരാണ് അറസ്റ്റില്‍ ആയത്. സലാം മുന്‍പ് എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട് ബംഗളൂരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ ആളാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തരുവണ കാനറാ ബാങ്ക് എടിഎം പരിസരത്ത് വെച്ചാണ് എംഡിഎംഎ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 18 ടി 1177 നമ്പര്‍ കാറിന്റെ സീറ്റിന് പുറകിലായി ഒളിപ്പിച്ച 31.04 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എസ്‌സിപിഒ കെ.അനൂപ്, സിപിഒ മാരായ വിപിന്‍ദാസ്, മുഹമ്മദ് നിസാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *