മികച്ച നേട്ടവുമായി മാനന്തവാടി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് പി.ജി ഫലം പുറത്തുവന്നപ്പോള്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ മാനന്തവാടി ഗവ.കോളേജിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. ഷമീന വി.എ (82.61 %) , അന്‍സില.പി (82.53% ) എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്. കാസര്‍ഗോഡ് സെന്റ് പയസ് ടെന്‍ത്ത് കോളേജിലെ വിദ്യാര്‍ത്ഥിനി വിഷ്ണു പ്രിയയാണ് മൂന്നാം സ്ഥാനത്തെത്തിയത്. മാനന്തവാടി അഞ്ചാം മൈല്‍ വെട്ടന്‍ അന്ത്രു- ഫാത്തിമ ദമ്പതികളുടെ മകളാണ് ഷമീന. പേരിയ 38 പുല്ലെങ്കില്‍ ഉസ്മാന്‍-ആമിന ദമ്പതികളുടെ മകളാണ് അന്‍സില. മാനന്തവാടി സ്വദേശി മുഹമ്മദ് മിസ്ത്തൂമാണ് ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *