പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കാം. രാവിലെ 10മണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാൻ കഴിയും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള സീറ്റുകളും മറ്റു വിവരങ്ങളും രാവിലെ ഒമ്ബത് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ നല്‍കാം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും അപേക്ഷിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *