പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ആർച്ചറി കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ ആർച്ചറി സ്പോർട്സ് അക്കാദമിയിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പുൽപ്പള്ളി സാമുഹിക ആരോഗ്യ കേന്ദ്രം കൗൺസിലർ ശാരി . പാക്കം എഫ് എച്ച് സി സി സിസ്റ്റർ ജോബിത തുടങ്ങിയവർ നേതൃർത്വം നല്കി. ആർച്ചറി ഹോസ്റ്റൽ വാർഡൻ വിനോദ് വി കെ ശ്രേയസ് യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ ,സിന്ധു ബേബി, ആശാ വർക്കർ ഏലികുട്ടി . തുടങ്ങിയവർ സംസാരിച്ചു.