തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
16നു ശേഷം എയ്ഡഡ് സ്‌കൂളുകളില്‍ അധിക സീറ്റ് അനുവദിക്കും.
താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവിനനുസരിച്ചാണ് സീറ്റ് അനുവദിക്കുക. ശാശ്വത പരിഹാരത്തിന് 16ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
യു സി സി: ‘സെമിനാറിലേക്ക് ലീഗ് വരുമെന്ന് പ്രതീക്ഷ’
ഏക സിവില്‍ കോഡിനെതിരെ സി പി എം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗ് എത്തുമെന്നാണ് ്പ്രതീക്ഷയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികളെ ലീഗ് എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെത് അഴകൊഴമ്ബന്‍ സമീപനമാണെന്നും അവര്‍ക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.