വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

മാനന്തവാടി: പച്ചിലക്കാടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പഠിക്കംവയൽ വീട്ടിൽ ചിന്നനാണ് പരിക്കേറ്റത്. വീടിന് അടുത്ത് നിന്നും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് പന്നി കുറുകെ വന്ന് വാഹനം ഇടിച്ച് തെറിപ്പിച്ചത്. കാലുകൾക്ക് പരിക്കേറ്റ ചിന്നൻ ഉടൻ തന്നെ പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. പ്രദേശത്തെ കാട്ടു പന്നി ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ നിരവധി പേർ കാട്ടുപന്നിയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *