ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

മാനന്തവാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎച്ച്ആർഎ മുൻ സംസ്ഥാന പ്രസിഡന്റ് കമാൻഡർ കുര്യക്കോസ് അനുസ്മരണവും ഹോട്ടൽ ഉടമകളുടെ മക്കളിൽ പ്ലസ്ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഹോട്ടൽ മേഖലയിൽ ഇത്തരത്തിലുള്ള ചടങ്ങുകൾ മാതൃകയാണന്നും കോവിഡ് കാലത്ത് ഉൾപ്പെടെ ഭൂരിപക്ഷം ഹോട്ടലുടമകളും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനും മുൻ നിരയിൽ ഉണ്ടയിരുന്നുവെന്നും ഇത് അഭിനന്ദനം അർഹിക്കുന്നതായയും ജസ്റ്റിൻ ബേബി പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ജസ്റ്റിൻ ബേബി ആദാരിച്ചു. കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് ബിജു മന്ന അധ്യക്ഷതവഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം നഗരസഭാചെയ്ർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിച്ചു. കെ എച്ച്ആർഎ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സൊബസ്റ്റ്യൻ, സ്കിൽഡവലപ്പ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് സി പി മുഹമ്മദാലി, പി ആർ ഉണ്ണി കൃഷ്ണൻ. യു.സുബൈർ, പി.അബ്ദുൾ ഗഫൂർ , എം.കെ സഹീർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *