ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം: 18 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 18 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും റെഡ് അലര്‍ട്ടും ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *