വയനാട് ജില്ലയിലെ ആദ്യ പ്രൊഫഷണൽ ഹാഫ് മാരത്തൺ 15-ന് കൽപ്പറ്റയിൽ നടക്കും

കൽപ്പറ്റ: സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് 22 കിലോമീറ്റർ ഹാഫ് മാരത്തൺ നടത്തുന്നത്. ടൂറിസം വകുപ്പ് , ഡി.ടി.പി.സി. വയനാട് ടൂറിസം ഓർഗനൈസേഷൻ, ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാരത്തൺ. പ്രായപരിധിയില്ലാതെ അമേച്ചർ മാരത്തണും ജൂലായ് 15-ന് തന്നെ നടക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വെവ്വേറെ മത്സരങ്ങളാണ് 10 കിലോമീറ്റർ ദൂരത്തിൽ നടത്തുക. സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *