ചെറുകാട്ടൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു; യാത്രക്കാർക്ക് പരിക്ക്

പനമരം: പനമരം – കൊയിലേരി റൂട്ടിൽ ചെറുകാട്ടൂർ വീട്ടിചുവടിൽ നിയന്ത്രണം വിട്ട കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു. കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ പരിക്ക്കളോടെ കൽപ്പറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ ഇതേ കാർ പനമരം ആര്യന്നൂരിൽ പിക്കപ്പിൻ്റെ പുറകിലിടിച്ച് അപകടമുണ്ടായിരുന്നു. ഇതിനെ തുടർന്ന് മദ്യപിച്ച് വാഹനമോടിച്ച കാർ ഡ്രൈവർ കൊടുവള്ളി സ്വദേശി പുളിക്കപൊയിൽ മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്ത് വൈകുന്നേരം ആർ.സി ഉടമയെ വിളിച്ചു വരുത്തിയ ശേഷം വിട്ടയച്ചിരുന്നു. ഇതേ കാറാണ് വീണ്ടും അപകടമുണ്ടാക്കിയത്. അപകടത്തിൽ ട്രാൻസ്ഫോർമറിൻ്റെ സ്ട്രക്ചറടക്കം താഴെ വീണിട്ടുണ്ട്. കൂടാതെ ആറ് വൈദ്യുത പോസ്റ്റുകൾ ചെരിയുകയും, 4 സ്റ്റേകൾ തകരുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് വീട്ടിച്ചോട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *