പുൽപ്പള്ളി: ചേലക്കൊല്ലി ശിവക്ഷേത്രത്തിൽ രാമായണ മാസാചരണവും കർക്കിടക വാവുബലിയും വിശേഷാൽ പൂജകളും ജൂലൈ 17ന് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി സനൽ മാരാർ നേതൃത്വം നൽകും. വിശേഷാൽ പൂജകളായ ഗണപതിഹോമം മൃത്യുഞ്ജയഹോമം സരസ്വതി പൂജ തിലഹോമം എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി കാവേരി ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ഓഗസ്റ്റ് 13ന് ക്ഷേത്രത്തിൽ നടത്തപ്പെടുന്ന കർക്കിടക വാവ് ബലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പിതൃപൂജ, വിശേഷാൽ പൂജകളും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.