ഉത്തരേന്ത്യയില്‍ മഴക്കെടുതി അതിരൂക്ഷം. ഹിമാചല്‍ പ്രദേശില്‍ 31 പേര്‍ക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഹിമാചല്‍ പ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകട നിലയിലും മുകളിലെത്തി സാഹചര്യത്തില്‍ നദിക്കരയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇന്നലെ 206 .26 മീറ്ററാണ് യമുനയിലെ ജലനിരപ്പ് .കഴിഞ്ഞ 10 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് യമുനയില്‍ രേഖപ്പെടുത്തിയത്. കനത്ത മഴയില്‍ പഞ്ചാബിലും യുപിയും വെള്ളപ്പൊക്കം രൂക്ഷമാണ് .പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ സ്കൂളുകള്‍ 13 വരെ അടച്ചിടാൻ തീരുമാനിച്ചു. നാല് സംസ്ഥാനങ്ങളിലായി എൻഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ദില്ലിയില്‍ നിന്ന് അംബാലയിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി.