മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ വീട്ടിൽ
മത്സരം തൽസമയം ടിവിയിൽ കാണാൻ സ്മാർട്ട് ടിവി സമ്മാനമായി നൽകി യൂണിമണി മത്സരം ടെലിവിഷൻ സംരക്ഷണം ഇല്ലാത്തതുകൊണ്ട്
യൂട്യൂബ് സ്ട്രീമിംഗ് വഴി മൊബൈലിലൂടെയാണ് ആദ്യം മത്സരം കണ്ടത്. മകളുടെ മത്സരം ടിവിയിൽ കാണാണം എന്നുള്ള വീട്ടുകാരുടെ ആഗ്രഹം അറിഞ്ഞ യൂണിയൻ മണി അധികൃതർ സാംസങ് ആൻഡ്രോയ്ഡ് ടിവിയാണ് ഇന്നലെ വീട്ടിലെത്തിച്ചത്.
രണ്ടാം മത്സരം വലിയ സ്ക്രീനിൽ കാണാൻ സാധിച്ചതിൽ ടെലിവിഷൻ നൽകിയ യൂണി മണി കമ്പനിയോടും അധികൃതരോടും വളരെ സന്തോഷമുണ്ടെന്ന് വീട്ടുകാർ പ്രതികരിച്ചു. മൂന്നുമണിയുടെ മത്സരം വീട്ടുകാർക്ക് നേരിട്ട് കാണുവാൻ അവസരം ഒരുക്കുമെന്ന് കമ്പനി പറഞ്ഞു.
സോണൽ ഹെഡ് നോർത്ത് കേരള വൈസ് പ്രസിഡണ്ട് സുനിൽ ബാബു, കോഴിക്കോട് റീജിയണൽ ഹെഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് റിജു എം,
മാനന്തവാടി ബ്രാഞ്ച് ഹെഡ് സീനിയർ മാനേജർ വിഷ്ണു ടി.എസ്, മാനന്തവാടി ബിഡിഎം സനൂപ് പിഎസ്, എന്നിവരാണ് വീട്ടിലെത്തി സ്മാർട്ട് ടിവി നൽകിയത്.