മാനന്തവാടി: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മുൻ അസോ. പ്രൊഫസർ മാനന്തവാടി മൈത്രി നഗർ ‘വൃന്ദാവനി’ൽ എം.കെ. സെൽവരാജ് (63) നിര്യാതനായി. അച്ഛൻ: പരേതനായ എം.വി. കൃഷ്ണൻ. അമ്മ: പി.പി. രാജമ്മ.
ഭാര്യ: സി.ആർ. ഇന്ദ്ര (സീനിയർ ലെയ്സൺ ഓഫീസർ, കോഫീബോർഡ് , സുൽത്താൻ ബത്തേരി). മക്കൾ: ഡോ. എം.എസ്. ഐശ്വര്യ, ഡോ. എം.എസ്. അക്ഷയ, അഡ്വ. എം.എസ്. അമൃത്യ. മരുമക്കൾ: ജി. മുനിരത്നം (ഡിണ്ടിഗൽ), പി. സൂരജ് (കണ്ണൂർ). സഹോദരങ്ങൾ: എം.കെ. കൃഷ്ണകുമാർ , ഇന്ത്യൻ റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ), എം.കെ. രാജേഷ് (ദുബായ്), വിജയലക്ഷ്മി, ശശികല, ശാന്തി, ഗീത. സംസ്കാരം വ്യാഴാഴ്ച മൈത്രിനഗറിലെ യാദവസമുദായ ശ്മശാനത്തിൽ.