തിരുവനന്തപുരം: സംസ്ഥാനത്തു ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായി ആരോഗ്യ വകുപ്പ്. ഇന്നലെ 177 പേര്‍ക്കു ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊല്ലത്താണു ഡെങ്കിബാധിതര്‍ കൂടുതല്‍. നാലു പേര്‍ക്കു മലേറിയ പിടിപെട്ടു. 11,885 പേര്‍ പനി ബാധിച്ചു ചികിത്സ തേടി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളാണു മുന്നില്‍.