മാനന്തവാടി: കർഷകർക്ക് ആവശ്യമായ വിവിധ ഇനം പച്ചക്കറി വിത്തുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായി കേരളാ ഫാർമേഴ്സ് വിത്ത് ബാങ്ക് ആരംഭിച്ചു. വിത്ത് ബാങ്ക് ആലിയ കമ്മോത്തിന്റെ ഭവനത്തിൽ ചേർന്ന മീറ്റിങ്ങിൽ പൗലോസ് മോളത്ത് വിത്ത് ബാങ്കിലേക്കുള്ള വിത്ത് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രാജൻ പനവല്ലി, കുര്യൻ കാവനാൽ, പോൾ തലച്ചിറ, മാത്യു പനവല്ലി, കെ.എം. ഷിനോജ് , സക്കറിയ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.