വെള്ളമുണ്ട: വെള്ളമുണ്ട കിണറ്റിങ്കലിൽ വീടുനിർമ്മാണ പ്രവൃത്തി ക്കിടെ ടൈൽ മുറിക്കുന്ന കട്ടർ ദേഹത്ത് തട്ടിയുണ്ടായ പരിക്കിനെ തുടർന്ന് യുവാവ് മരിച്ചു. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി അരുൺ ജോസഫ് (28) ആണ് മരിച്ചത്. കാലിന്റെ തുടയുടെ ഭാഗത്ത് സാരമായി മുറിവേറ്റ അരുണിനെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.