പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ(50) ആണ് സസ്പെൻഡ് ചെയ്തത് വിദ്യാഭ്യാസ ഉപഡയറക്ടറാണ് അന്വേഷണം നടത്തിയാണ് ജോണിയെ സസ്പെന്റ് ചെയ്തത്. അധ്യാപകനെതിരെ പരാതി നൽകാൻ തയാറായ വിദ്യാർഥിനികളെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു. അഞ്ച് വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *