മുത്തങ്ങയിൽ രേഖകളില്ലാത്ത നിലയിൽ  40 ലക്ഷം പിടികൂടി

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെഎസ്ആർടിസി സ്വിഫ്റ്റിൽ നിന്ന് രേഖകളില്ലാത്ത നിലയിൽ 40 ലക്ഷത്തോളം രൂപ എക്സൈസ് അധികൃതർ പിടികൂടി.  ബംഗളൂരുവിൽ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന ബസ്സിലെ ലഗേജ് ബോക്സിൽ നിന്നാണ് പണം കണ്ടെടുത്തത്. പണം ആരുടേതാണന്ന് കണ്ടെത്തിയിട്ടില്ല.  ഇന്ന് പുലർച്ചെ മൂന്നരയോടെ സംഭവം. പരിശോധനയിൽ എക്സൈസ്  ഇൻസ്പെക്ടർ തമ്പി  എ.ജി  പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ  പി.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം, മാനുവൽ ജിംസൻ ടി.പി, എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത തുക തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *