ബലിതര്‍പ്പണം; അത്തിമൂലയില്‍ കാരാറ്റ ശിവക്ഷേത്രത്തിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പൊഴുതന: പൊഴുതന പഞ്ചായത്തിലെ അത്തിമൂലയില്‍ കാരാറ്റ ശിവക്ഷേത്രം ആറാട്ട് കടവില്‍ ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. തണല്‍ ചാരിറ്റബിള്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 17 ന് രാവിലെ 6 മണിക്ക് നടക്കുന്ന ബലിതര്‍പ്പണ ചടങ്ങിന് ബ്രഹ്‌മശ്രീ ശ്രീധരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. 100 രൂപയാണ് ബലിതര്‍പ്പണത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്. ഇതിലൂടെ സ്വരൂപിക്കുന്ന പണം നിര്‍ദ്ധനരായ രോഗികളുടെ ചികിത്സക്കായി നല്‍കുമെന്ന് തണലിന്റെ ഭാരവാഹികള്‍ അറിയിച്ചു. രജിസ്‌ട്രേഷനായി 8590577208, 9526683823 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *