കല്‍പ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ വൈത്തിരി താലൂക്ക് സപ്ലൈകോ ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരിച്ച നെല്ലിന്റെ വില ഉടന്‍ വിതരണംചെയ്യുക, സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് എ.വി. ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ബേബി, സണ്ണി ജോര്‍ജ്, എം.എ. ചാക്കോ, എ. ഗഫൂര്‍, കെ. അബ്ദുറഹ്മാന്‍, ടി.കെ. ശ്രീജന്‍, ജയിന്‍ ആന്റണി, ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ്, വൈസ് പ്രസിഡന്റ് വി. ഹാരിസ് എന്നിവർ സംസാരിച്ചു.