പത്തനംതിട്ട: അടൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തകേസില്‍ കാമുകൻ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍.
ഇതില്‍ അഞ്ചുപേര്‍ കാമുകന്റെ സുഹൃത്തുക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ സ്ഥലത്തുനിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയും ഇന്ന് രാവിലെയുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്.ഈ മാസം ആദ്യമാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
കാമുകനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. കാമുകൻ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്ബര്‍ കൈമാറുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ സുഹൃത്തുക്കളുമായി സൗഹൃദത്തിലാവാൻ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റുള്ളവരും ബലാത്സംഗം ചെയ്തത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. പിടിയിലായവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് പൊലീസ് നല്‍കുന്ന സൂചന.