ഓർമ്മപ്പെരുന്നാളും തീർത്ഥയാത്ര പദയാത്രയും നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി മലങ്കര കത്തോലിക്ക സഭ ബത്തേരിഭദ്രാസനം പുൽപ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തിൽ ദൈവദാസൻമാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 70ഓർമ്മപ്പെരുന്നാളും തീർത്ഥയാത്ര പദയാത്രയും നടത്തി. പുൽപ്പള്ളി സെൻ്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ പുൽപ്പള്ളി മേഖലയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരുടെ കാർമികത്വത്തിൽ നടന്ന ആഘോഷമായ സമുഹബലിക്കും അനുസ്മരണ പ്രഭാഷണത്തിനും ഫാ.ജോസഫ് പൂവത്തും തറയിൽ, മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പുരസ്ക്കാര സമർപ്പണം നടത്തി. പഴശ്ശിരാജാ കോളേജ് അങ്കണത്തിലേക്ക് നടത്തിയ തീർത്ഥയാത്ര പദയാത്രയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. ഫാ.വർഗീസ് കൊല്ലം മാവു കുടിയിൽ, ഫാ.മാത്യു മുണ്ടക്കുടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *