കമ്പളക്കാട്: കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി
ഏക സിവിൽ കോഡ്
എന്ന വിഷയത്തിൽ പൊതു ചർച്ച സംഘടിപ്പിച്ചു. അഡ്വ: എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ ഇടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ഉമ്മർ കടവൻ വിഷയം അവതരിപ്പിച്ചു. ഡോക്ടർ അമ്പി ചിറയിൽ, പി.ടി അഷ്റഫ്, ഉഷാദേവി ടീച്ചർ, കെ.പി.പ്രകാശൻ, ഡോക്ടർ ഹരി, ജനാർദനൻ മാഷ്, പി.പി കാസിം, ഡോക്ടർ സാജിദ് എന്നിവർ സംസാരിച്ചു