സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

പുൽപ്പള്ളി: ലൈബ്രറി കൗൺസിൽ മുള്ളൻകൊല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഹാരിസ് നെൻമേനി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പുസ്തകം” മാജി” ചർച്ച ചെയ്യുകയും ചെയ്തു. ഷാജി പുൽപ്പള്ളി പുസ്തകം അവതരിപ്പിക്കുകയും കെ ജെ പോൾ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് കൈരളി അക്ഷര വേദി കവിത പുരസ്കാര ജേതാവ് പി കെ സത്താറിന് സ്വീകരണം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി ബി സുരേഷ് പുരസ്കാര സമർപ്പണം നടത്തി. പുതിയ എഴുത്തുകാരും മുതിർന്ന ലൈബ്രറി പ്രവർത്തകൻ വിശപ്പൻ മാസ്റ്ററും ആദരിക്കപ്പെട്ടു. പിടി പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉണ്ണിക്കുട്ടൻ മാസ്റ്റർ സ്വാഗതവും കെ കെ ചന്ദ്രബാബു നന്ദി പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *