മാനന്തവാടി: കർക്കിടക വാവ് ബലിദർപ്പണത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരവും പാപനാശിനിയുടെ പരിസരവും ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള DYFI യൂത്ത് ബ്രിഗേഡ് വളന്റിയർമാരുടെ നേതൃത്വത്തിലാണ് ശുചീകരണം. ബലിതർപ്പണത്തിനായി ആയിരുകണക്കിനാളുകളാണ് ജില്ലയ്ക്ക് പുറത്ത് നിന്നുൾപ്പെടെ ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. ഇതിന്റെ ഭാഗമായി ഉണ്ടാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യങ്ങൾ ശേഖരിച്ചു പരിസരം ശുചീകരിക്കുകയാണ് ക്യാമ്പയിനിന്റെ ഭാഗമായി ഏറ്റെടുത്തത്. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, ജില്ലാ ട്രെഷറർ ജിതിൻ കെ ആർ, ബ്ലോക്ക് സെക്രട്ടറി വിപിൻ കെ, പ്രസിഡന്റ് ബബിഷ് വി ബി, ട്രെഷറർ അഖിൽ കെ, ജില്ലാ കമ്മിറ്റി അംഗം അനീഷ സുരേന്ദ്രൻ, മേഖല സെക്രട്ടറി നിതിൻ കെ സി, മേഖല പ്രസിഡന്റ് നിജീഷ് എന്നിവർ നേതൃത്വം നൽകി.