കണ്ണൂരില്‍ ഒന്നര വയസുകാരി പനി ബാധിച്ച്‌ മരിച്ചു

കണ്ണൂര്‍: പനി ബാധിച്ച്‌ കണ്ണൂരില്‍ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. തളിപ്പറമ്ബ് കപ്പാലം മദ്രസക്കടുത്ത കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമത്ത് ഷിഫ ദമ്ബതിമാരുടെ മകള്‍ ഹയ മെഹ്വിഷയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച ഡോക്ടറെ കാണിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച്‌ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *