പ്രളയ ദുരിതാശ്വാസ പുനരധിവാസ പദ്ധതി പ്രകാരം പയ്യമ്പള്ളി ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത് നിർമ്മാണം പൂർത്തീകരിച്ച 8 വീടുകളുടെ താക്കോൽദാനം നാളെ 11 മണിക്ക് ചാലിഗദ്ധയിൽ ഒ ആർ കേളു എം എൽ എ നിർവ്വഹിക്കുമെന്ന് സഹകരണ സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പുനരധിവാസ പദ്ധതി പ്രകാരം പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ധ, മുട്ടങ്കര പ്രദേശങ്ങളിലെ 35 ഓളം കുടുംബങ്ങൾക്ക് സ്ഥലവും, വീടും അനുവദിക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുകയുമാണ്. ഭവനങ്ങളിൽ 16 വിടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്.12 ലക്ഷം രൂപയാണ് സ്ഥലത്തിനും വീടിനും അനുവദിച്ചിട്ടുള്ളത്. ഇതിൽ 10 ലക്ഷം രൂപ, റവന്യു വകുപ്പും, 2 ലക്ഷം രൂപ ട്രൈബൽ വകുപ്പുമാണ് നൽകുന്നത്, സൊസൈറ്റിയുടെ ആദ്യ സംരഭം കൂടിയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു,. പ്രസി: സണ്ണി ജോർജ്, വൈസ് പ്രസി: കെ ടി വിനു , ഹോണററി സെക്രട്ടറി ജോസ് സി തോമസ് എന്നിവർ സംബന്ധിച്ചു,.