പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇന്ന് കൊടിയേറി. ഫാ.ജോര്‍ജ് മൈലാടൂര്‍ കൊടിയേറ്റ് കര്‍മ്മം ഇന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബ്ബാന, നൊവേന എന്നിവയ്ക്ക് ഫാ.ജോസ് കരിങ്ങടയില്‍ കാര്‍മ്മികത്വം വഹിച്ചു. നാളെ മുതല്‍ 27 വരെ 4.45 ന് വിശുദ്ധ കുര്‍ബ്ബാന, നൊവേന വചന സന്ദേശം എന്നിവ നടക്കും.ഫാ.സെബാസ്റ്റാന്‍ ഏലംക്കുന്നേല്‍, ഫാ.ബിജു മാവറ, ഫാ: ജെറിന്‍ പൊയ്കയില്‍, ഫാ: ജെയിംസ് പുത്തന്‍പറമ്പില്‍, ഫാ.പ്രതീഷ് കിഴക്കന്‍ പുതുപ്പള്ളി, ഫാ: മനോജ് കറുത്തേടത്ത്, ഫാ: മനോജ് പ്ലാത്തോട്ടത്തില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.