മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിയെ പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ ആദരിച്ചു. മിന്നുവിന്റെ ചോയിമൂലയിൽ ഉള്ളാ വീട്ടിലെത്തിയാണ് ആദരിച്ചത്. യുവമോർച്ച പ്രസിഡണ്ട് ശരത് കുമാർ ബിജെപി മാനന്തവാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സോജി സിറിക്ക് ശ്രീജിത്ത് കണിയാരും ഗിരീഷ് കട്ടക്കളം സുമാ രാമൻ എന്നിവർ പങ്കെടുത്തു