ഇരുളത്ത് വീട് തീപിടുത്തത്തില്‍ കത്തിനശിച്ചു


പുൽപ്പള്ളി: ഇരുളം കല്ലോണിക്കുന്നില്‍ വീട് കത്തി നശിച്ചു. താഴേ കോട്ടപ്പള്ളില്‍ രവിയുടെ വീടാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടാണ് കത്തിയത്. തീപിടുത്തകാരണം വ്യക്തമല്ല. തീപിടുത്തമുണ്ടായ സമയം വീട്ടുകാര്‍ സ്ഥലത്ത് ഇല്ലായിരുന്നു. കേണിച്ചിറ പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *