കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ ഭാഗത്ത് നിന്നും കഞ്ചാവുമായി വന്ന സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾ മറ്റൊരു സ്കൂട്ടറിലിടിച്ച ശേഷം വാഹനം നിർത്താതെ പോയി. തുടർന്ന് മുള്ളൻകൊല്ലിയിൽ വച്ച് പോലീസും നാട്ടുകാരും ചേർന്ന് സ്കൂട്ടർ പിടികൂടി. സ്കൂട്ടറിൽ നിന്നും 495 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് കടത്തിയ മാനന്തവാടി താഴയങ്ങാടി കിഴക്കേതിൽ ബിനോയി (21) പനമരം കാരപ്പറമ്പിൽ അശ്വിൻ (22) എന്നിവരെ അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച കെ എൽ 72 സി 8671 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പുൽപ്പള്ളി അഡി. എസ് ഐ പി.ജി സാജൻ, എ എസ് ഐ പ്രദീപ്, സി പി ഒ മാരായ പ്രജീഷ്, സുരേഷ് ബാബു, അസീസ്, സുമേഷ് എന്നിവരടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *