പ്രോത്സാഹന ധനസഹായം; അപേക്ഷ ക്ഷണിച്ചു

വൈത്തിരി താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2022 – 23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 4 സി ഗ്രേഡോ അതിന് മുകളിലോ, പ്ലസ് ടു പരീക്ഷയില്‍ 2 സി ഗ്രേഡോ അതിന് മുകളിലോ, ഡിഗ്രി/ പി.ജി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 15 നകം കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. മറ്റ് ജില്ലകളിലും മാനന്തവാടി, ബത്തേരി താലൂക്കുകളിലെ സ്ഥാപനങ്ങളിലും പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതാത് പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202232, 9496070333.

Leave a Reply

Your email address will not be published. Required fields are marked *